تكبيرات العيد

വലിയ പെരുന്നാൾ ദിവസത്തിലെ തക്ബീർ.
അറഫാ ദിനത്തിലെ സുബ്ഹ് മുതൽ (ദുൽഹിജ്ജ മാസം 9ന്ന് സുബ്ഹ്  മുതൽ ) അയ്യാമുത്തശ്രീകിന്റെ അവസാനം അസ്ഹർ അടക്കം വരെ. എല്ലാ നിസ്കാരം ശേഷവും അസ്തഗ്ഫിറോള്ള പറയും മുൻപേ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.
അതായത് ദുൽഹിജ്ജ യിലെ ഇത്രയും ദിവസങ്ങൾ
9സുബ്ഹ്-10-11-12-13അസ്വർ
തക്ബീറിന്റെ രൂപം
الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد
. ദുൽഹിജ്ജ മാസം 1മുതൽ 10 വരെ ആട് മാട് ഒട്ടകങ്ങളെ കണ്ടാലോ ശബ്ദം കേട്ടാലോ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. ഒരു തക്ബീർ മതി(الله اكبر)
ചെറിയ പെരുന്നാൾ ദിനത്തിലെ തക്ബീർ
റമളാൻ അസ്തമിച്ച മഗ്‌രിബ് മുതൽ (ശവ്വാൽ 1 മഗ്‌രിബ്  മുതൽ)
ചെറിയ പെരുന്നാൾ നിസ്കാരം വരെ
എല്ലാ സമയങ്ങളിലും തക്ബീർ ചൊല്ലുക പ്രത്യേകം സുന്നത്താണ്..


വിശദമായി വായിക്കുക

തക്ബീര് രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം ചൊല്ലുന്ന തക്ബീര്‍.

ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അയ്യാമു തശ്രീഖിന്‍റെ അവസാനദിവസം അതായത് ദുല്‍ഹിജ്ജ 13 വരെ എപ്പോഴും ഒരാള്‍ക്ക് തക്ബീര്‍ ചോല്ലാവുന്നതാണ്. ഒരാള്‍ക്ക് അങ്ങാടിയിലോ, വീട്ടിലോ, ജോലി സ്ഥലത്തോ എന്നിങ്ങനെ, അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുന്നത് വിലക്കപ്പെടാത്ത ഏത് സ്ഥലത്ത് വച്ചും അത് നിര്‍വഹിക്കാവുന്നതാണ്.
ദുൽഹിജ്ജ 1 മുതൽ 10 വരെ ആട് മാട് ഒട്ടകങ്ങളെ കണ്ടാലോ ശബ്ദം കേട്ടാലോ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.അറഫാദിനം സുബ്ഹ് മുതൽ അയ്യാമുത്തശ്രീകിന്റെ അവസാനം അസ്ഹർ അടക്കം വരെയുള്ള കാലയളവിൽ സുന്നത്ത് നിസ്കാര ശേഷവും തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.
 ഈദുല്‍ ഫിത്വറിനാണെങ്കില്‍ മാസം കണ്ടത് മുതല്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഇമാം നമസ്കാര സ്ഥലത്ത് എത്തുന്നത് വരെ തക്ബീര്‍ ചോല്ലാവുന്നതാണ്.

എന്നാല്‍ സമയബന്ധിതമായി നിര്‍വഹിക്കുന്ന തക്ബീര്‍ (التكبير المقيد). അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷവും നിര്‍വഹിക്കുന്ന തക്ബീറിന് നിശ്ചിത സമയം ഉണ്ട്. അറഫാ ദിവസത്തിലെ ഫജ്ര്‍ നമസ്കാരം മുതല്‍, അയ്യാമുതശ്രീഖിന്‍റെ അവസാന ദിവസമായ ദുല്‍ഹിജ്ജ 13ന് അസര്‍ നമസ്കാരം വരെ ആയിരിക്കും അത് നിര്‍വഹിക്കേണ്ടത്. അതായത് മൊത്തം 23 ഫര്‍ദ് നമസ്കാരങ്ങള്‍ക്കായിരിക്കും അത് നിര്‍വഹിക്കപ്പെടുക.

 എന്നാല്‍ ഹജ്ജ് നിര്‍വഹിക്കുന്നയാള്‍ പെരുന്നാള്‍ ദിവസം ദുഹര്‍ നമസ്കാരാനന്തരം ആണ് സമയബന്ധിതമായ തക്ബീര്‍ നിര്‍വഹിക്കാന്‍ ആരംഭിക്കുക. കാരണം അതിനു മുന്പ് അവര്‍ തല്ബിയത് ചൊല്ലലില്‍ ആയിരിക്കും.

ചെറിയ പെരുന്നാളിന് ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായി തക്ബീർ ചൊല്ലൽ സുന്നത്തില്ല

Muhammad naseef as-adi

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

فضائل العلم വിജ്ഞാനത്തിന്റെ ശ്രേഷ്ഠതകൾ

വിശ്വാസികളുടെ ഉപമ