فضائل العلم വിജ്ഞാനത്തിന്റെ ശ്രേഷ്ഠതകൾ
فضائل العلم
ദീനീവിജ്ഞാനത്തിന്റെ ശ്രേഷ്ടതകൾവിജ്ഞാനസമ്പാദനത്തെ ഏറെ പ്രോല്‍സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. ഏത് വിജ്ഞാനമായാലും അത് നേടാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്. നബിക്ക്(സ്വ) ആദ്യമായി അവതരിപ്പിച്ച ഖു൪ആന്‍ വചനങ്ങള്‍ തന്നെയും വിജ്ഞാനം തുളുമ്പുന്നതും അത് അന്വേഷിക്കുന്നതിനായി മനുഷ്യനെ താല്പര്യപ്പെടുത്തുന്നതുമാണ്.
ٱﻗْﺮَﺃْ ﺑِﭑﺳْﻢِ ﺭَﺑِّﻚَ ٱﻟَّﺬِﻯ ﺧَﻠَﻖَﺧَﻠَﻖَ ٱﻹِْﻧﺴَٰﻦَ ﻣِﻦْ ﻋَﻠَﻖٍٱﻗْﺮَﺃْ ﻭَﺭَﺑُّﻚَ ٱﻷَْﻛْﺮَﻡُٱﻟَّﺬِﻯ ﻋَﻠَّﻢَ ﺑِﭑﻟْﻘَﻠَﻢِ ﻋَﻠَّﻢَ ٱﻹِْﻧﺴَٰﻦَ ﻣَﺎ ﻟَﻢْ ﻳَﻌْﻠَﻢْ
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക.മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.പേന കൊണ്ട് പഠിപ്പിച്ചവന്‍.മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍ : 96:1-5)
മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിജ്ഞാനത്തിലേക്ക് ഈ വചനങ്ങള്‍ ശ്രദ്ധ ക്ഷണിക്കുന്നു. മനുഷ്യശരീരത്തെ കുറിച്ചുള്ള പഠനങ്ങളെല്ലാം അതിന്റെ സൃഷ്ടാവിന്റെ അജയ്യതയെകുറിച്ച് നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അതേപോലെ മറ്റുജീവികളെകുറിച്ചുള്ള പഠനമായാലും ആകാശഭൂമികളെ കുറിച്ചുള്ള പഠനമായാലും അതെല്ലാം അതിന്റെ പിന്നിലുള്ള സൃഷ്ടാവിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്.
ﺃَﻓَﻼَ ﻳَﻨﻈُﺮُﻭﻥَ ﺇِﻟَﻰ ٱﻹِْﺑِﻞِ ﻛَﻴْﻒَ ﺧُﻠِﻘَﺖْ ﻭَﺇِﻟَﻰ ٱﻟﺴَّﻤَﺎٓءِ ﻛَﻴْﻒَ ﺭُﻓِﻌَﺖْ ﻭَﺇِﻟَﻰ ٱﻟْﺠِﺒَﺎﻝِ ﻛَﻴْﻒَ ﻧُﺼِﺒَﺖْ ﻭَﺇِﻟَﻰ ٱﻷَْﺭْﺽِ ﻛَﻴْﻒَ ﺳُﻄِﺤَﺖْ
ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെയാണ് നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന് (തീ൪ച്ചയായും നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഇതിന്റെയെല്ലാം പിന്നില്‍ ഒരു സൃഷ്ടാവുണ്ടെന്ന്). (ഖു൪ആന്‍ : 88/17-20)
ഇന്ന് മനുഷ്യ൪ വിജ്ഞാന രംഗത്ത് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍ വിജ്ഞാനം കൊണ്ട് നേടേണ്ടതെന്താണോ അത് നേടുന്നില്ലെന്നുള്ളതാണ് വാസ്തവം. വിജ്ഞാനം വ൪ദ്ധിക്കുന്തോറും തന്റെ സൃഷ്ടാവിലേക്ക് അടുക്കുന്നതിന് പകരം ആളുകള്‍ സൃഷ്ടാവില്‍ നിന്ന് അകലുന്നതായോ അല്ലെങ്കിൽ വികലമായ വിശ്വാസം വെച്ചുപുല൪ത്തുന്നതായോ കാണാവുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കാര്യം നാം ഗൌരവപൂ൪വ്വം മനസ്സിലാക്കേണ്ടതുണ്ട്. ദീനീ വിജ്ഞാന രംഗത്ത് നിന്ന് ആളുകള്‍ അകന്നുപോയി എന്നുള്ളത് തന്നെയാണ് അതിനുള്ള കാരണം. ദീനീവിജ്ഞാനം കരസ്ഥമാക്കുന്നവ൪ക്ക് മാത്രമേ ഈമാന്‍ ആ൪ജ്ജിക്കാന്‍ കഴിയൂ. ഈമാന്‍ ഉള്‍ക്കൊള്ളാതെയുള്ള പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം സത്യം മനസ്സിലാക്കുവാന്‍ പര്യാപ്തമാകുകയില്ല.
ﻗُﻞِ ٱﻧﻈُﺮُﻭا۟ ﻣَﺎﺫَا ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ۚ ﻭَﻣَﺎ ﺗُﻐْﻨِﻰ ٱﻻْءَﻳَٰﺖُ ﻭَٱﻟﻨُّﺬُﺭُ ﻋَﻦ ﻗَﻮْﻡٍ ﻻَّ ﻳُﺆْﻣِﻨُﻮﻥَ
(നബിയേ) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ് ? (ഖു൪ആന്‍ :10/101)
ദീനീവിജ്ഞാനത്തിലൂടെ ഈമാന്‍ ഉള്‍ക്കൊണ്ട് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നവ൪ക്ക് സത്യം ബോധ്യപ്പെടുന്നതാണ്.
ﺇِﻥَّ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒِ ٱﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﻻَءَﻳَٰﺖٍ ﻷُِّﻭ۟ﻟِﻰ ٱﻷَْﻟْﺒَٰﺐِٱﻟَّﺬِﻳﻦَ ﻳَﺬْﻛُﺮُﻭﻥَ ٱﻟﻠَّﻪَ ﻗِﻴَٰﻤًﺎ ﻭَﻗُﻌُﻮﺩًا ﻭَﻋَﻠَﻰٰ ﺟُﻨُﻮﺑِﻬِﻢْ ﻭَﻳَﺘَﻔَﻜَّﺮُﻭﻥَ ﻓِﻰ ﺧَﻠْﻖِ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﺭَﺑَّﻨَﺎ ﻣَﺎ ﺧَﻠَﻘْﺖَ ﻫَٰﺬَا ﺑَٰﻄِﻼً ﺳُﺒْﺤَٰﻨَﻚَ ﻓَﻘِﻨَﺎ ﻋَﺬَاﺏَ ٱﻟﻨَّﺎﺭِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.(ഖു൪ആന്‍ :3/190-191)
ﻭَﻣِﻦْ ءَاﻳَٰﺘِﻪِۦ ﺧَﻠْﻖُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ﻭَٱﺧْﺘِﻠَٰﻒُ ﺃَﻟْﺴِﻨَﺘِﻜُﻢْ ﻭَﺃَﻟْﻮَٰﻧِﻜُﻢْ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻠْﻌَٰﻠِﻤِﻴﻦَ
ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(ഖു൪ആന്‍ :30/22)
ദീനീ വിജ്ഞാന രംഗത്ത് മുസ്ലിംകള്‍ തന്നെയും മഠിച്ച് നില്‍ക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ഭൌതിക ജീവിതത്തിനോടുള്ള ആ൪ത്തിയും പരലോക ജീവിതത്തിലുള്ള വിശ്വാസകുറവും ദീനീ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള അറിവില്ലായ്മയുമാണ് അതിനുള്ള കാരണം.
ദീനീവിജ്ഞാനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ മതപരവും ഭൗതികവുമായ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും, അല്ലാഹുവിനെയും അവന്റെ നാമ വിശേഷണങ്ങളെയും മനസ്സിലാക്കലുമാണ്.അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ സംസാരിച്ചിട്ടുള്ളതും അതിന് വഹ്'യിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ) വിശദീകരിച്ചിട്ടുള്ളതുമാണ് ദീനീവിജ്ഞാനമെന്ന് ചുരുക്കം. ഖു൪ആനിലും സുന്നത്തിലും 'അറിവ് ' എന്ന് പ്രയോഗിക്കുമ്പോള്‍ അത് ഈ ദീനീവിജ്ഞാനത്തെ കുറിച്ചാണെന്ന് നാം ഓ൪ക്കേണ്ടതാണ്.
മനുഷ്യജീവിതത്തിന്റെ ലക്ഷ്യം നരകത്തിലെത്താതെ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുക എന്നുള്ളതാണ്.
ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ ﻭَﺇِﻧَّﻤَﺎ ﺗُﻮَﻓَّﻮْﻥَ ﺃُﺟُﻮﺭَﻛُﻢْ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ۖ ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍ :3/185)
ﻭَﺳِﻴﻖَ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﺇِﻟَﻰ ٱﻟْﺠَﻨَّﺔِ ﺯُﻣَﺮًا ۖ ﺣَﺘَّﻰٰٓ ﺇِﺫَا ﺟَﺎٓءُﻭﻫَﺎ ﻭَﻓُﺘِﺤَﺖْ ﺃَﺑْﻮَٰﺑُﻬَﺎ ﻭَﻗَﺎﻝَ ﻟَﻬُﻢْ ﺧَﺰَﻧَﺘُﻬَﺎ ﺳَﻠَٰﻢٌ ﻋَﻠَﻴْﻜُﻢْ ﻃِﺒْﺘُﻢْ ﻓَﭑﺩْﺧُﻠُﻮﻫَﺎ ﺧَٰﻠِﺪِﻳﻦَ
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്റെ അടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍ :39/73)
എല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ നമുക്ക് അനിവാര്യമായ ഒന്നാണ് അറിവ്. അതുകൊണ്ടാണ് അറിവും സ്വ൪ഗ്ഗവുമായി അഭേദ്യമായ ബന്ധമുള്ളതായി നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്.
ومن سلك طريقًا يلتمس فيه علما سهل الله له به طريقًا إلى الجنة
നബി (സ്വ) പറഞ്ഞു:ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചു് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കിക്കൊടുക്കും. (മുസ്‌ലിം)
ഇസ്ലാമിക വിജ്ഞാനങ്ങൾ പല തരത്തിലാണുള്ളത്. സമൂഹത്തിലെ ചിലയാളുകൾ പഠിച്ചാൽ മറ്റുള്ളവരിൽ നിന്ന് ശിക്ഷ ഒഴിവാക്കപ്പെടുന്ന വിജ്ഞാനീയങ്ങളുണ്ട്. എന്നാൽ ഇവ ആരും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകുകയും ചെയ്യും.അനന്തരാവകാശ നിയമങ്ങൾ പഠിക്കല്‍, മയ്യിത്ത് പരിപാലനം എന്നിവ അതിന് ഉദാഹരണമാണ്. എന്നാല്‍ ഓരോ മുസ്ലിമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങളുണ്ട്. അവ ഓരോരുത്തരും നേടിയെടുക്കേണ്ടതുണ്ട്.
طَلَبَ اْلعِلْمُ فَرِيضَةً عَلَى كُلِّ مُسْلِمٍ
നബി (സ്വ) പറഞ്ഞു: വിജ്ഞാന സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. (ഇബ്നു മാജ, തിര്‍മിദി)
ദീനീവിജ്ഞാനം നേടുന്നതിന്റെ പ്രാധാന്യം ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. നാം ചെയ്യുന്ന ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിച്ചാല്‍ മാത്രമാണ് അതുകൊണ്ട് നമുക്ക് പ്രയോജനമുണ്ടാകുക. സ്വീകരിക്കപ്പെടുന്ന ക൪മ്മം ചെയ്യണമെങ്കില്‍ തന്നെ അതിന് അറിവ് അത്യാവശ്യമാണ്. അതുകൊണ്ടാണ് വിജ്ഞാനസമ്പാദനം ഓരോ മുസ്ലിമിന്റേയും നിര്‍ബന്ധ ബാധ്യതയാണെന്ന് നബി(സ്വ) പറഞ്ഞിട്ടുള്ളത്.
അതേപോലെ 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ആത്മാ൪ത്ഥമായി പറയുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്യുന്നവന് സ്വ൪ഗ്ഗമുണ്ടെന്ന് നബി(സ്വ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം മുമ്പ് തന്നെ 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്താണെന്ന് അവന്‍ അറിയേണ്ടതുണ്ട്.
….......... ﻓَﭑﻋْﻠَﻢْ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ٱﻟﻠَّﻪُ
ആകയാല്‍ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല) നീ അറിയുക............(ഖു൪ആന്‍ :47/19)
അതുകൊണ്ടാണ് 'ഉപദേശത്തിനും ക൪മ്മത്തിനും മുമ്പായി അറിവ് നേടല്‍' എന്നൊരു തലക്കെട്ട് തന്നെ ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഒരു അദ്ധ്യായത്തിന് നല്‍കിയിട്ടുള്ളത്.
ഇമാം മാലിക്(റഹി) പറഞ്ഞു: ചില൪ മതവിജ്ഞാനം അന്വേഷിക്കുന്നത് ഉപേക്ഷിച്ചുകൊണ്ട് ഇബാദത്തുകള്‍ ചെയ്യാന്‍ ശ്രമിച്ചു.പില്‍ക്കാലത്ത് മുഹമ്മദ് നബിയുടെ(സ്വ) ഉമ്മത്തിനെതിരെ വാളുമായി അവ൪ ഇറങ്ങിത്തിരിച്ചു. അവ൪ അറിവ് നേടിയിരുന്നുവെങ്കില്‍ അതില്‍ നിന്ന് വിജ്ഞാനം അവരെ തടയുമായിരുന്നു.(മിഫ്താഹു ദാരിസ്സആദ)
قيل الإمام مالك رحمه الله :ما أفضل ما يصنع العبد؟ قال: طلب العلم.
ഇമാം മാലിക് (റഹി)ചോദിക്കപ്പെട്ടു: ഒരു അടിമ ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായതെന്താണ്.അദ്ദേഹം പറഞ്ഞു: 'ഇല്‍മ് തേടുക'.
മനുഷ്യ സൃഷ്ടിപ്പിന്റെ യഥാ൪ത്ഥ ലക്ഷ്യം എന്തെന്ന് ദീനീവിജ്ഞാനത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :53/56)
ദീനീവിജ്ഞാനം നേട൪ത്തവ൪ക്ക് മനുഷ്യ സൃഷ്ടിപ്പിന്റെ യഥാ൪ത്ഥ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ല. അത് മനസ്സിലാക്കാതെ ജീവിച്ചതിനാല്‍ അവരുടെ പര്യവസാനം നരകമായിരിക്കും.
ﻭَﻟَﻘَﺪْ ﺫَﺭَﺃْﻧَﺎ ﻟِﺠَﻬَﻨَّﻢَ ﻛَﺜِﻴﺮًا ﻣِّﻦَ ٱﻟْﺠِﻦِّ ﻭَٱﻹِْﻧﺲِ ۖ ﻟَﻬُﻢْ ﻗُﻠُﻮﺏٌ ﻻَّ ﻳَﻔْﻘَﻬُﻮﻥَ ﺑِﻬَﺎ ﻭَﻟَﻬُﻢْ ﺃَﻋْﻴُﻦٌ ﻻَّ ﻳُﺒْﺼِﺮُﻭﻥَ ﺑِﻬَﺎ ﻭَﻟَﻬُﻢْ ءَاﺫَاﻥٌ ﻻَّ ﻳَﺴْﻤَﻌُﻮﻥَ ﺑِﻬَﺎٓ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﭑﻷَْﻧْﻌَٰﻢِ ﺑَﻞْ ﻫُﻢْ ﺃَﺿَﻞُّ ۚ ﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻐَٰﻔِﻠُﻮﻥَ
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.(ഖു൪ആന്‍ : 7/179)
ﻭَﻣَﺎ ﻛَﺎﻥَ ٱﻟْﻤُﺆْﻣِﻨُﻮﻥَ ﻟِﻴَﻨﻔِﺮُﻭا۟ ﻛَﺎٓﻓَّﺔً ۚ ﻓَﻠَﻮْﻻَ ﻧَﻔَﺮَ ﻣِﻦ ﻛُﻞِّ ﻓِﺮْﻗَﺔٍ ﻣِّﻨْﻬُﻢْ ﻃَﺎٓﺋِﻔَﺔٌ ﻟِّﻴَﺘَﻔَﻘَّﻬُﻮا۟ ﻓِﻰ ٱﻟﺪِّﻳﻦِ ﻭَﻟِﻴُﻨﺬِﺭُﻭا۟ ﻗَﻮْﻣَﻬُﻢْ ﺇِﺫَا ﺭَﺟَﻌُﻮٓا۟ ﺇِﻟَﻴْﻬِﻢْ ﻟَﻌَﻠَّﻬُﻢْ ﻳَﺤْﺬَﺭُﻭﻥَ
സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ അറിവ് നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.(ഖു൪ആന്‍ : 9/122)
ഒരു യുദ്ധസന്ദ൪ഭത്തില്‍, സത്യവിശ്വാസികള്‍ എല്ലാവരുംകൂടി യുദ്ധത്തിന് പോകരുതെന്നും കുറച്ചുപേ൪ യുദ്ധത്തിന് പോകുകയും ബാക്കിയുള്ളവര്‍ നബിയില്‍(സ്വ) നിന്ന് അറിവ് നേടി യുദ്ധത്തിന് പോയി വരുന്നവ൪ക്ക് പറഞ്ഞുകൊടുക്കണമെന്ന് പറഞ്ഞതില്‍ നിന്ന് അറിവ് നേടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.
ﻓَﺴْـَٔﻠُﻮٓا۟ ﺃَﻫْﻞَ ٱﻟﺬِّﻛْﺮِ ﺇِﻥ ﻛُﻨﺘُﻢْ ﻻَ ﺗَﻌْﻠَﻤُﻮﻥَ
നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക.(ഖു൪ആന്‍ : 16/43)
അറിവ് കരസ്ഥമാക്കാന്‍ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. അത്തരക്കാ൪ക്ക് ധാരാളം പ്രതിഫലം അല്ലാഹുവും അവന്റെ റസൂലും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ ﺇِﻧَّﻤَﺎ ﻳَﺘَﺬَﻛَّﺮُ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ …...
...പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.(ഖു൪ആന്‍: 39/9)
അറിവുള്ളവരും അറിവില്ലാത്തവരും സമമാകില്ലെന്ന൪ത്ഥം. അക്കാര്യം നബി(സ്വ) നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.
അബുദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം:നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടു: …........... വിവരമില്ലാത്ത ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ടത നക്ഷത്രങ്ങളേക്കാള്‍ ചന്ദനുള്ള ശ്രേഷ്ഠതപോലെയാണ്. ….... (അബൂദാവൂദ് :26/1)
അറിവുള്ളവര്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ക്ക് അര്‍ഹരാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
ﻳَﺮْﻓَﻊِ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻣِﻨﻜُﻢْ ﻭَٱﻟَّﺬِﻳﻦَ ﺃُﻭﺗُﻮا۟ ٱﻟْﻌِﻠْﻢَ ﺩَﺭَﺟَٰﺖٍ ۚ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ.....
….... നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 58 / 11)
ﺟَﺰَآﺅُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖُ ﻋَﺪْﻥٍ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۖ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ۚ ﺫَٰﻟِﻚَ ﻟِﻤَﻦْ ﺧَﺸِﻰَ ﺭَﺑَّﻪُۥ
അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ എക്കാലവും നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്.(ഖു൪ആന്‍: 98 / 8)
തന്റെ രക്ഷിതാവിനെ ഭയപ്പെടുന്നവ൪ക്കാണ് സ്വ൪ഗ്ഗമുള്ളതെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ അറിവുള്ളവ൪ക്ക് മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടാന്‍ കഴിയുക.
ﺇِﻧَّﻤَﺎ ﻳَﺨْﺸَﻰ ٱﻟﻠَّﻪَ ﻣِﻦْ ﻋِﺒَﺎﺩِﻩِ ٱﻟْﻌُﻠَﻤَٰٓﺆُا۟ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻋَﺰِﻳﺰٌ ﻏَﻔُﻮﺭٌ
….....അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍: 35/28)
അറിവുള്ളവര്‍ക്ക് മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടാന്‍ സാധിക്കുന്നത്. അറിവില്ലാത്തവ൪ക്ക് അല്ലാഹുവിനെ ഭയമുണ്ടാകില്ല. കാരണം അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും നരകത്തെയും കുറിച്ചു് അവന് അധികമൊന്നും അറിയില്ല.
നബി (സ്വ) പറഞ്ഞു: എനിക്ക് അറിയാവുന്നത് നിങ്ങൾക്ക് അറിയാമായിരുന്നുവെങ്കില്‍ നിങ്ങൾ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി, മുസ്ലിം)
പരലോക ജീവിതത്തില്‍ ദൃഢവിശ്വാസം വരണമെങ്കില്‍ അറിവുണ്ടാകണമെന്നും അറിവ് കുറയുന്നതനുസരിച്ച് പരലോക വിശ്വാസത്തില്‍ കുറവ് വരുമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: വിജ്ഞാന സമ്പാദനാർത്ഥം പുറപ്പെട്ടയാൾ അതിൽ നിന്ന് വിരമിക്കുന്നത് വരെ അല്ലാഹുവിന്റെ മാർഗത്തിലാണ്.(തിർമുദി: 2949)
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:നബിയുടെ(സ്വ) കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബിയുടെ(സ്വ) സവിധത്തില്‍ ചെന്ന് പഠിക്കുകയും മറ്റെയാള്‍ തൊഴിലില്‍ ഏ൪പ്പെടുകയും ചെയ്തു. തൊഴില്‍ ചെയ്യുന്ന വ്യക്തി സഹോദരനെ കുറിച്ച നബിയോട്(സ്വ) ആവലാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: അവന്റെ പേരില്‍ നീ അനുഗ്രഹിക്കപ്പെട്ടേക്കാം.(അതിനാല്‍ അവന്‍ പഠിച്ചുകൊള്ളട്ടേ).(തിർമിദി: 1/84)
വിജ്ഞാനം നേടുന്നതിനനുസരിച്ച് ഭൌതിക ജീവിതത്തിലും ഉയ൪ച്ചയുണ്ടാകുമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
عَنْ أَبِي الدَّرْدَاء (ر) قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ، وَإِنَّ الْمَلَائِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ، وَإِنَّ طَالِبَ الْعِلْمِ يَسْتَغْفِرُ لَهُ مَنْ فِي السَّمَاءِ وَالْأَرْضِ، حَتَّى الْحِيتَانِ فِي الْمَاءِ، وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ عَلَى سَائِرِ الْكَوَاكِبِ، إِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، إِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا، إِنَّمَا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ»
അബുദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം:നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടു: അറിവ് ആഗ്രഹിച്ച് ആരെങ്കിലും ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള മാ൪ഗം എളുപ്പമാക്കിക്കൊടുക്കും.നിശ്ചയം മലക്കുകള്‍ മതവിദ്യാര്‍ഥിക്ക് അവന്റെ പ്രവൃത്തിയിലുള്ള സന്തോഷം കാരണം ചിറക് താഴിത്തിക്കൊടുക്കുന്നതാണ്. ആകാശഭൂമികളിലുള്ളവ൪ വെള്ളത്തിലെ മത്സ്യമുള്‍പ്പെടെ അറിവുള്ളവന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. വിവരമില്ലാത്ത ആബിദിനേക്കാള്‍ വിവരമുള്ള ആബിദിനുള്ള ശ്രേഷ്ടത നക്ഷത്രങ്ങളേക്കാള്‍ ചന്ദനുള്ള ശ്രേഷ്ഠതപോലെയാണ്. മാത്രമല്ല ഉലമാക്കളാണ് നബിയുടെ(സ്വ) അനന്തരാവകാശികള്‍. നബിമാരാകട്ടെ, സ്വ൪ണ്ണവും വെള്ളിയും അനന്തര സ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മറിച്ച്, വിജ്ഞാനം മാത്രമാണ് അവര്‍ അനന്തരമായി വിട്ടേച്ച് പോയത്. അതുകൊണ്ട്, അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ് :26/1)
ആകാശഭൂമികളിലുള്ളവ൪ എന്നു പറഞ്ഞാൽ അവയിലെ എണ്ണമില്ലാത്ത മലക്കുകൾ, ജീവജാലങ്ങള്‍,മനുഷ്യ൪, ജിന്നുകള്‍, മല്‍സ്യങ്ങള്‍ എന്നിവയെല്ലാം അതിൽപെടും. അവയെല്ലാം വിജ്ഞാനമന്വേഷിക്കുന്നവർക്ക് വേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കുന്നു.
ﺇِﻥَّ ﺷَﺮَّ ٱﻟﺪَّﻭَآﺏِّ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﻟﺼُّﻢُّ ٱﻟْﺒُﻜْﻢُ ٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻘِﻠُﻮﻥَ
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.(ഖു൪ആന്‍:8/22)
ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: 'മതവിജ്ഞാനമില്ലാത്തവരാണ് അല്ലാഹുവിങ്കല്‍ ജീവികളില്‍ ഏറ്റവും മോശം എന്നാണ് ഈ ആയത്തില്‍ അവന്‍ അറിയിച്ചത്. കഴുതയും കന്നുകാലികളും നായകളും പ്രാണികളും മറ്റനേകം മൃഗങ്ങളും അടങ്ങുന്ന വലിയ ജന്തുവര്‍ഗത്തില്‍ ഏറ്റവും മോശക്കാ൪ ജാഹിലുകളാണ് (മതത്തെ കുറിച്ച് വിവരമില്ലാത്തവര്‍). നബിമാര്‍ കൊണ്ടു വന്ന (അല്ലാഹുവിന്റെ) മതത്തിന് ഇവരെക്കാള്‍ ഉപദ്രവമേല്‍പ്പിക്കുന്നവര്‍ വേറെയില്ല തന്നെ. അല്ല, യഥാര്‍ത്ഥത്തില്‍ റസൂലുകളുടെ ശ്രത്രുക്കളാണ് അവര്‍.' (മിഫ്താഹുദാരിസ്സആദ: 1/231)
ﺷَﻬِﺪَ ٱﻟﻠَّﻪُ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَﺃُﻭ۟ﻟُﻮا۟ ٱﻟْﻌِﻠْﻢِ ﻗَﺎٓﺋِﻤًۢﺎ ﺑِﭑﻟْﻘِﺴْﻂِ ۚ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﺤَﻜِﻴﻢُ
താനല്ലാതെ ഒരു ആരാധ്യനുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.(ഖു൪ആന്‍:3/18)
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നതിന് അവന്‍ തന്നെയാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതോടൊപ്പം മലക്കുകളും അറിവുള്ളവരും. അറിവുള്ളവരുടെ ശ്രേഷ്ടത ഇതില്‍ നിന്നും മനസ്സിലാക്കാം.
അറിവ് അന്വേഷിക്കുന്നവ൪ ആദ്യമായി മനസ്സിലാക്കേണ്ടത് അല്ലാഹുവാണ് അറിവിന്റെ ഉടമസ്ഥന്‍ എന്നുള്ളതാതാണ്.
ﻳُﺆْﺗِﻰ ٱﻟْﺤِﻜْﻤَﺔَ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺆْﺕَ ٱﻟْﺤِﻜْﻤَﺔَ ﻓَﻘَﺪْ ﺃُﻭﺗِﻰَ ﺧَﻴْﺮًا ﻛَﺜِﻴﺮًا ۗ ﻭَﻣَﺎ ﻳَﺬَّﻛَّﺮُ ﺇِﻻَّٓ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (ഹിക്മത്ത്) അഗാധമായ അറിവ് നല്‍കുന്നു. ഏതൊരുവന് അത്തരം അറിവ് നല്‍കപ്പെടുന്നുവോ അവന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:2/269).
ഇമാം മാലിക് (റഹി) പറഞ്ഞതായി ഇബ്നു കസീ൪(റഹി) ഉദ്ദരിക്കുന്നു:ഹിക്മത്ത് എന്നാല്‍ മതത്തെ സംബന്ധിച്ച വിജ്ഞാനവും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം ഹൃദയങ്ങളില്‍ ഉളവാകുന്ന ബോധവുമാകുന്നുവെന്നത്രേ.(തഫ്സീ൪ ഇബ്നു കസീ൪)
مَنْ يُرِدِ اللَّهَ بِهِ خَيْرًا يُفَقِّهُهُ فِي الدِّينِ
മുആവിയയില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: ആർക്കാണോ അല്ലാഹു നൻമ ചെയ്യാൻ ഉദ്ദേശിക്കുന്നത് അയാൾക്ക് അവൻ മതപരമായ വിജ്ഞാനം നൽകുന്നതാണ്.(ബുഖാരി: 71-മുസ്‌ലിം: 1037)
അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുന്നവ൪ക്ക് (തഖ്'വയുള്ളവ൪ക്ക്) അല്ലാഹു വിജ്ഞാനം നേടുന്നതിനുള്ള തൌഫീഖ് നല്‍കുന്നതാണ്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﻥ ﺗَﺘَّﻘُﻮا۟ ٱﻟﻠَّﻪَ ﻳَﺠْﻌَﻞ ﻟَّﻜُﻢْ ﻓُﺮْﻗَﺎﻧًﺎ ﻭَﻳُﻜَﻔِّﺮْ ﻋَﻨﻜُﻢْ ﺳَﻴِّـَٔﺎﺗِﻜُﻢْ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺫُﻭ ٱﻟْﻔَﻀْﻞِ ٱﻟْﻌَﻈِﻴﻢِ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.(ഖു൪ആന്‍:8/29)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്നു കസീര്‍(റ) പറഞ്ഞു : അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്ന വ്യക്തിക്ക് അവന്‍ സത്യവും അസത്യവും മനസ്സിലാക്കാനുള്ള തൌഫീഖ് നല്‍കും എന്നതാണ് ഫുര്‍ഖാന്‍ എന്നതിന്റെ ഉദ്ദേശം. (തഫ്സീര്‍ ഇബ്നി കഥീര്‍ : 4/43)
ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ۖ ﻭَﻳُﻌَﻠِّﻤُﻜُﻢُ ٱﻟﻠَّﻪُ ۗ ﻭَٱﻟﻠَّﻪُ ﺑِﻜُﻞِّ ﺷَﻰْءٍ ﻋَﻠِﻴﻢٌ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായറിയുന്നവനത്രെ.(ഖു൪ആന്‍:2/282)
ഇമാം ഖുര്‍തുബി(റ) പറഞ്ഞു : തഖ്‌വയോടെ ജീവിക്കുന്നവര്‍ക്ക് മതവിജ്ഞാനം നല്‍കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അതായത്, ഹൃദയത്തില്‍ കടക്കുന്ന വിജ്ഞാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ അല്ലാഹു അയാളുടെ ഹൃദയത്തില്‍ ഒരു പ്രകാശം നിക്ഷേപിക്കും. (തഫ്സീര്‍ അല്‍ ഖുര്‍തുബി: 3/406)
ﻭَﻻَ ﻳُﺤِﻴﻄُﻮﻥَ ﺑِﺸَﻰْءٍ ﻣِّﻦْ ﻋِﻠْﻤِﻪِۦٓ ﺇِﻻَّ ﺑِﻤَﺎ ﺷَﺎٓءَ
…......അവന്റെ (അല്ലാഹുവിന്റെ) അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല.......(ഖു൪ആന്‍:2/255).
അതുകൊണ്ടാണ് അറിവ് നേടുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കണമെന്ന് പറയുന്നത്.
ۖ ﻭَﻗُﻞ ﺭَّﺏِّ ﺯِﺩْﻧِﻰ ﻋِﻠْﻤًﺎ
നീ പ്രാ൪ത്ഥിക്കുക : എന്റെ രക്ഷിതാവേ എനിക്ക് നീ വിജ്ഞാനം വ൪ദ്ധിപ്പിച്ച് തരേണമേ.(ഖു൪ആന്‍:20/114)
അറിവ് നേടല്‍ ഒരു ഇബാദത്താണ് (ആരാധനയാണ്). അറിവ് അന്വേഷിച്ചുള്ള ഏതൊരു പരിശ്രമത്തിനും അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കും. അതുകൊണ്ടുതന്നെ അറിവ് നേടുന്നത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് മാത്രമായിരിക്കണം. അതല്ലാതെ അറിവില്ലാത്തവരോട് തര്‍ക്കിക്കാനും പണ്ഡിതന്മാരോട് മത്സരിക്കാനുമാകരുത്.
قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني
നബി(സ്വ) പറഞ്ഞു : 'പണ്ഡിതന്മാരെ ചെറുതാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് നേടുന്നതെങ്കില്‍ അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും'. (ഇബ്നുമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നബി(സ്വ) പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച് കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ്)
അറിവ് അന്വേഷിക്കുന്നവ൪ ഉറപ്പ്വരുത്തേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നതെന്ന കാര്യം.
ഇബ്നു സീരീന്‍ (റ) പറഞ്ഞു :
إن هذا العلم دين فانظروا ممن تأخذون دينكم
നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്. ആയതിനാല്‍ തന്നെ ആരില്‍ നിന്നാണ് അത് സ്വീകരിക്കുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക .(സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തില്‍ നിന്ന്)
അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനം നബി(സ്വ) തന്റെ സ്വഹാബികള്‍ക്ക് നേരിട്ടാണ് പക൪ന്ന് കൊടുത്തിട്ടുള്ളത്. സ്വഹാബികളാകട്ടെ നബി (സ്വ) അവര്‍ക്ക് കാണിച്ചുകൊടുത്ത മഹിത മാതൃകയില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെയും അതില്‍ ഏറ്റക്കുറച്ചിലുകളോ മാറ്റത്തിരുത്തലുകളോ വരുത്താതെയും സ്വീകരിച്ചുപോരികയും ചെയ്‌തു. അപ്പോള്‍ പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുര്‍ആനും ഹദീസും മനസ്സിലാക്കിയവരാണ് സ്വഹാബികള്‍. അതുകൊണ്ടുതന്നെ സ്വഹാബികള്‍ എങ്ങനെയാണോ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിയിട്ടുള്ളത് അപ്രകാരമാണ് നാമും അത് മനസ്സിലാക്കേണ്ടത്.
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ ﻭَّﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧَّﻤَﺎ ﻫُﻢْ ﻓِﻰ ﺷِﻘَﺎﻕٍ ۖ ﻓَﺴَﻴَﻜْﻔِﻴﻜَﻬُﻢُ ٱﻟﻠَّﻪُ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.(ഖു൪ആന്‍:2/137)
അറബിയിലെ എന്ത് ഉദ്ദരണി കണ്ടാലും അതെല്ലാം ദീനീവിജ്ഞാനമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അവിടെയാണ് സ്വഹാബികളുടെ നിലപാട് പ്രസക്തമാകുന്നത്. അതിനപ്പുറമുള്ളതെല്ലാം വഴികേടിന്റെ പാതകളാണ്.
ﻭَﻻَ ﺗَﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِۦ ﻋِﻠْﻢٌ ۚ ﺇِﻥَّ ٱﻟﺴَّﻤْﻊَ ﻭَٱﻟْﺒَﺼَﺮَ ﻭَٱﻟْﻔُﺆَاﺩَ ﻛُﻞُّ ﺃُﻭ۟ﻟَٰٓﺌِﻚَ ﻛَﺎﻥَ ﻋَﻨْﻪُ ﻣَﺴْـُٔﻮﻻً
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റേയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.(ഖു൪ആന്‍:17/36)
നേടിയ അറിവ് ജീവിതത്തില്‍ കൊണ്ടുവരുമ്പോഴാണ് അത് ഉപകാരപ്രദമായ അറിവാകുന്നത്. മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോള്‍ അറിവിന്റെ യഥാ൪ത്ഥ ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്നു.
ഹസന്‍ (റ) പറയുന്നു: അറിവ് തേടുന്നവന്‍ അതിന്റെ ഫലം തന്റെ നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല. (സുനനുദ്ധാരിമി- 1/118)
ഉപകാരപ്രദമായ അറിവ് ലഭിക്കുന്നതിന് വേണ്ടി നബി(സ്വ) പ്രാ൪ത്ഥിക്കുകയും പ്രാ൪ത്ഥിക്കണമെന്ന് നമ്മോട് നി൪ദ്ദേശിച്ചിട്ടുണ്ട്.
اَللهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً
അല്ലാഹുവേ, ഉപകാരപ്രദമായ വിജ്ഞാനവും, വിശുദ്ധിയുള്ള ഉപജീവനവും, (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു.(ബുഖാരി:6282 – അബൂദാവൂദ് :1538)
ഇമാം ശാഫിഇ (റ) പറയുന്നു: 'മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ് അറിവ്.' (ഹുല്‍യതുല്‍ ഔലിയാഉ: 9/123)
അബൂബർസില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല. 1) തന്റെ ആയുസ് എന്തിലാണ് വിനിയോഗിച്ചത്. 2) തന്റെ അറിവ് കൊണ്ട് എന്താണ് പ്രവർത്തിച്ചത്. 3) തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചത്, എന്തിലാണ് ചെലവഴിച്ചത്. 4) തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയത്.(തിർമിദി: 2419)
ദൈവിക സന്ദേശത്തെ ചുമന്ന് നടക്കുകയും അതേ സമയം അതിലെ ആശയാദർശങ്ങളെ പഠിക്കുവാനോ പകർത്തുവാനോ തയ്യാറാകാത്ത യഹൂദന്‍മാരെ ഖുർആൻ ഉപമിച്ചത് ഗ്രന്ഥം ചുമക്കുന്ന കഴുതയോടാണ്.
ﻣَﺜَﻞُ ٱﻟَّﺬِﻳﻦَ ﺣُﻤِّﻠُﻮا۟ ٱﻟﺘَّﻮْﺭَﻯٰﺓَ ﺛُﻢَّ ﻟَﻢْ ﻳَﺤْﻤِﻠُﻮﻫَﺎ ﻛَﻤَﺜَﻞِ ٱﻟْﺤِﻤَﺎﺭِ ﻳَﺤْﻤِﻞُ ﺃَﺳْﻔَﺎﺭًۢا ۚ ﺑِﺌْﺲَ ﻣَﺜَﻞُ ٱﻟْﻘَﻮْﻡِ ٱﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮا۟ ﺑِـَٔﺎﻳَٰﺖِ ٱﻟﻠَّﻪِ ۚ ﻭَٱﻟﻠَّﻪُ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦَ
തൌറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത. അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല.(ഖു൪ആന്‍: 62/5)
അറിവ് നേടുകയും ജീവിതത്തില്‍ പക൪ത്തുകയും ചെയ്യുന്നതോടൊപ്പം അത് മറ്റുള്ളവ൪ക്ക് പകർന്നുകൊടുക്കുകയും ചെയ്യേണ്ടതാണ്.അപ്രകാരം അറിവ് എത്തിച്ചു കൊടുക്കുന്നവ൪ക്ക് ധാരാളം പ്രതിഫലങ്ങൾ വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
من دل على خير فله مثل أجر فاعله
നബി (സ്വ) പറയുന്നു:ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും (കാണിച്ച് കൊടുത്തവനും) ലഭിക്കുന്നു.( മുസ്‌ലിം)
من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا
നബി (സ്വ) പറഞ്ഞു:ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.( മുസ്‌ലിം)
മരണശേഷവും പ്രതിഫലം ലഭിക്കുന്ന പ്രവർത്തനമായിട്ടാണ് നബി(സ്വ) അറിവ് പക൪ന്ന് കൊടുക്കുന്നതിനെ പരിചയപ്പെടുത്തിയത്.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം)
നാം ആ൪ക്കെങ്കിലും അറിവ് പക൪ന്നുകൊടുക്കുകയും അവ൪ അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ നമ്മുടെ മരണശേഷവും അവ൪ ചെയ്യുന്ന നന്‍മകളുടെ ഒരു വിഹിതം അവ൪ക്ക് ഒട്ടും കുറയാതെ തന്നെ നമുക്കും ലഭിക്കുംമെന്ന് സാരം.
ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം : നബി(സ്വ)പറഞ്ഞു: രണ്ടു വ്യക്തികളുടെ കാര്യത്തിലല്ലാതെ അസൂയപ്പെടാൻ അവകാശമില്ല. 1) അല്ലാഹു കുറെ സമ്പത്ത് നൽകിയ വ്യക്തി. അതവൻ സത്യത്തിന്റെ മാർഗത്തിൽ വിനിയോഗിച്ചു കൊണ്ടിരിക്കുന്നു. 2) അല്ലാഹു വിജ്ഞാനം പകർന്ന് നൽകിയ വ്യക്തി. അത് മുഖേന അവൻ ജനങ്ങൾക്കിടയിൽ വിധി കൽപിക്കുകയും അത് പകർന്ന് കൊടുക്കുകയും ചെയ്യുന്നു.(ബുഖാരി: 73 - മുസ്‌ലിം:816)
അറിവ് നേടിയ വ്യക്തി അത് മറ്റുള്ളവ൪ക്ക് പക൪ന്നുകൊടുക്കാതെ മറച്ചുവെക്കാന്‍ പാടുള്ളതല്ല. അറിവ് മറച്ചു വെക്കുന്നത് വലിയ പാപമായാണ് ഇസ്ലാം കണക്കാക്കുന്നത്.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു വിജ്ഞാനം ചോദിച്ചിട്ട്, അത് (പറഞ്ഞുകൊടുക്കാതെ) ഗോപ്യമാക്കി വെച്ചവനെ അന്ത്യനാളിൽ അഗ്നിയുടെ കടിഞ്ഞാൺ അണിയിക്കുന്നതാണ്.(അബൂദാവൂദ്: 3658-തിർമുദി: 2651)
അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് വിനയമുള്ളവരായിത്തീരാന്‍ വിശ്വാസിക്ക് സാധിക്കണം. കാരണം ഒന്നും അറിയാത്ത അവസ്ഥയിലായിരുന്നു നാം ഈ ഭൂമുഖത്തേക്ക് വന്നത്. പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നമുക്ക് അറിവ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ളവനാകേണ്ടതാണ്.
ﻭَٱﻟﻠَّﻪُ ﺃَﺧْﺮَﺟَﻜُﻢ ﻣِّﻦۢ ﺑُﻄُﻮﻥِ ﺃُﻣَّﻬَٰﺘِﻜُﻢْ ﻻَ ﺗَﻌْﻠَﻤُﻮﻥَ ﺷَﻴْـًٔﺎ ﻭَﺟَﻌَﻞَ ﻟَﻜُﻢُ ٱﻟﺴَّﻤْﻊَ ﻭَٱﻷَْﺑْﺼَٰﺮَ ﻭَٱﻷَْﻓْـِٔﺪَﺓَ ۙ ﻟَﻌَﻠَّﻜُﻢْ ﺗَﺸْﻜُﺮُﻭﻥَ
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍: 16/78)
സമൂഹത്തില്‍ അറിവ് കുറഞ്ഞുവരുന്നത് അന്ത്യ നാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: അന്ത്യ നാളിന്റെ ലക്ഷണങ്ങൾ ഇവയാണ്, വിജ്ഞാനം ഉയർത്തപ്പെടുക, അജ്ഞത സ്ഥിരപ്പെടുക, മദ്യപാനം വ്യാപകമാവുക, പരസ്യമായി വ്യഭിചാരം നടക്കുക.(ബുഖാരി: 03)
അറിവ് അന്വേഷിക്കുന്നതിനായി നമ്മുടെ മുൻഗാമികൾ ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. അവർക്ക് ഭൗതികസമ്പാദ്യങ്ങളെക്കാൾ വലുത് വിജ്ഞാനം നേടലായിരുന്നു.
അബൂഹുറൈറ(റ) ഒരിക്കൽ അങ്ങാടിയിലൂടെ നടന്നു പോകവേ ഇപ്രകാരം വിളിച്ചു പറഞ്ഞു: പള്ളിയിൽ പ്രവാചകന്റെ അനന്തരസ്വത്തുക്കൾ വീതം വെക്കുന്നു. നിങ്ങൾ പോയി നിങ്ങളുടെ വിഹിതം വാങ്ങിക്കുന്നില്ലേ? അങ്ങാടിയിലുള്ളവരെല്ലാം വേഗത്തിൽ പള്ളിയിലേക്ക് ഓടിപ്പോയി. അവർ വരുന്നത് വരെ അബൂഹുറൈറ(റ) അവിടെതന്നെ കാത്തുനിന്നു. അവരെല്ലാം തിരിച്ചു വന്നപ്പോൾ പറഞ്ഞു: അവിടെ ഒന്നും വീതം വെക്കുന്നതായി ഞങ്ങൾ കാണുന്നില്ല. പള്ളിയില്‍ കുറേ പേർ നമസ്കരിക്കുന്നുണ്ട്. വേറെ കുറേ പേർ ഖുർആൻ പാരായണം ചെയ്യുന്നുണ്ട്. വേറെ കുറേയാളുകൾ ഹലാലും ഹറാമും ചർച്ച ചെയ്യുന്നുണ്ട്. അബൂ ഹുറൈറ(റ) അവരോട് പറഞ്ഞു: നിങ്ങൾക്ക് നാശം. അതു തന്നെയാണ് പ്രവാചകന്റെ അനന്തരസ്വത്ത്.
അബുദ്ദര്‍ദാഇല്‍(റ) നിന്ന് നിവേദനം:നബി (സ്വ) പറയുന്നത് ഞാന്‍ കേട്ടു: …... നബിമാരാകട്ടെ, സ്വ൪ണ്ണവും വെള്ളിയും അനന്തര സ്വത്തായി ഉപേക്ഷിച്ചിട്ടില്ല. മറിച്ച്, വിജ്ഞാനം മാത്രമാണ് അവര്‍ അനന്തരമായി വിട്ടേച്ച് പോയത്. അതുകൊണ്ട്, അതാരെങ്കിലും കരസ്ഥമാക്കിയാല്‍ ഒരു മഹാഭാഗ്യമാണവന്‍ കരസ്ഥമാക്കിയത്. (അബൂദാവൂദ് :26/1)
വിജ്ഞാനസമ്പാദനത്തിന് ഏറെ പ്രയാസങ്ങളുള്ള കാലത്താണ് സ്വലഫുകള്‍ (മുന്‍ഗാമികള്‍) ജീവിച്ചിരുന്നത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് അവ൪ വിജ്ഞാനം നേടുന്നതില്‍ താല്പര്യം കാണിച്ചിരുന്നു. ഏതെങ്കിലുമൊരു നാട്ടില്‍ ഹദീസ് അറിയുന്ന പണ്ഢിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ പണ്ഢിതന്റെ അടുത്ത് ചെന്ന് അവ൪ ഹദീസ് പഠിക്കുമായിരുന്നു.ഇമാം ബുഖാരിയുടേയും(റ) ഇമാം മുസ്ലിമിന്റേയും(റ) ജീവിതത്തില്‍ അവ൪ ഹദീസുകള്‍ ലഭിക്കുന്നതിനായി ധാരാളം യാത്രകള്‍ നടത്തിയിട്ടുള്ളതായി കാണാം.
അബുദർദാഉ (റ ) പറഞ്ഞു : സാധിക്കുമെങ്കിൽ പണ്ഢിതനാവുക , അല്ലെങ്കിൽ വിദ്യാർത്ഥി , അതുമല്ലെങ്കിൽ ഇവരുടെ കേൾവിക്കാരൻ , അതുമല്ലെങ്കിൽ അവരെ സ്നേഹിക്കുന്നവൻ, അഞ്ചാമനാകരുത് നശിച്ചു പോകും. (മുഅജമുൽ അവ്‌സ്വത് : 5171)
ഇമാം അഹ്മദ്(റഹി) പറഞ്ഞു: ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്രകണ്ട് ആവശ്യമാണോ അതിനേക്കാള്‍ കൂടുതല്‍ ആവശ്യമാണ് മതപരമായ ഇല്‍മിനോട്. കാരണം വെള്ളവും ഭക്ഷണവും ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മതി. എന്നാല്‍ ഇല്‍മ് ശ്വാസോഛാസം പോലെ ആവശ്യമാണ്.(ത്വബഖാതുല്‍ ഹനാബില : 1/146)
അറിവ് അന്വേഷിക്കുന്ന കാര്യത്തില്‍ മുൻഗാമികളുടെ അതേ നിലപാട് തന്നെയാണ് പിന്‍ഗാമികളായ പണ്ഢിതന്‍മാ൪ക്കുമുള്ളത്.
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി) പറഞ്ഞു: നാല് കാര്യങ്ങള്‍ പഠിച്ചിരിക്കല്‍ നമുക്ക് നി൪ബന്ധമാണ്.1)അറിവ് നേടുക.2)അറിഞ്ഞതുപ്രകാരം പ്രവര്‍ത്തിക്കുക. 3)അതിലേക്ക് ക്ഷണിക്കുക( പ്രബോധനം ചെയ്യുക). 4)അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുക.(ഉസൂലു സലാസ)
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി) പറഞ്ഞു:ഒരു മനുഷ്യന്‍ അറിയല്‍ നി൪ബന്ധമായ മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ ഏതാണെന്ന് ചോദിക്കപ്പെട്ടാല്‍ നീ പറയുക: ഒരു അടിമ അവന്റെ രക്ഷിതാവിനേയും ആ രക്ഷിതാവിന്റെ മതത്തേയും ആ രക്ഷിതാവിന്റെ റസൂലിനേയും കുറിച്ച് അറിയലാകുന്നു.(ഉസൂലു സലാസ)
സത്യവിശ്വാസികള്‍ മരണം വരേയും ദീനീവിജ്ഞാനം നേടുന്നതില്‍ ഏ൪പ്പെടേണ്ടതാണ്. അതിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല. അബൂബക്കറും(റ) ഉമറും(റ) അമ്പത് വയസിന് മേലെയുള്ള സമയത്താണ് നബിയില്‍(സ്വ) നിന്ന് അറിവ് നുക൪ന്നിട്ടുള്ളത്. ദീനീവിജ്ഞാനത്തോടുള്ള താല്പര്യമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്.
സ്വഹാബികള്‍ നബിയില്‍(സ്വ) നിന്ന് നേരിട്ടാണ് അറിവ് നേടിയിരുന്നത്. അതുകൊണ്ടുതന്നെ പണ്ഢിതന്‍മാരില്‍ നിന്ന് നേരിട്ട് അറിവ് നേടിയെടുക്കുന്നത് തന്നെയാണ് ഏറ്റവും ശ്രേഷ്ഠകരമായ രീതി. നമുക്കും ഇപ്രകാരം അറിവ് നേടിയെടുക്കാവുന്നതാണ്. അതേപോലെ പ്രാഥമികമായ അറിവ് നേടിയെടുക്കുന്നതിന് ഇന്ന് ധാരാളം മാ൪ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്. മലയാളത്തില്‍ ഇന്ന് ലഭ്യമായ ഏറ്റവും നല്ല ഖു൪ആന്‍ വിശദീകരണ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൌലവിയുടെ(റഹി) ഖു൪ആന്‍ വിശദീകരണ ഗ്രന്ഥം. പൂ൪വ്വസൂരികളുടെ മന്‍ഹജില്‍ നിന്നുള്ള ഈ ഖു൪ആന്‍ വിശദീകരണ ഗ്രന്ഥം ഏകദേശം 25 വ൪ഷത്തെ നിതാന്തയത്നത്തിലൂടെയാണ് തയ്യാറാക്കിയിട്ടുള്ളത്. തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നുകസീ൪, തഫ്സീ൪ റാസി ഉള്‍പ്പടെയുള്ള 14 അറബി തഫ്സീറുകള്‍ ഇതിന്റെ അവലംബ ഗ്രന്ഥങ്ങളാണ്. ഇതിന്റെ വായനയും പഠനവും ഒരു ദിനചര്യയാക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെ കുറിച്ച് ഒരു പ്രാഥമികമായ അറിവ് നമുക്ക് ലഭിക്കുന്നതാണ്. അതേപോലെ നബിയുടെ(സ്വ) ഹദീസുകള്‍ മനസ്സിലാക്കാനും ഇന്ന് ധാരാളം സംവിധാനങ്ങളുണ്ട്. ഇമാം നവവിയുടെ (റഹി) റിയാളുസ്വാലിഹീന്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയും ഇന്ന് സുലഭമാണ്. ലളിതമായ ഭാഷാശൈലിയിലുള്ള ഒരു ഹദീസ് ഗ്രന്ഥമാണിത്. ഇത് വായിച്ച് മനസ്സിലാക്കുന്ന ഒരാളിന് അവന്റെ നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധാരാളം ക൪മ്മങ്ങളുടെ ശ്രേഷ്ഠതകള്‍ മനസ്സിലാക്കാന്‍ കഴിയും. ഇതും ഒരു ദിനചര്യയായി മാറ്റാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അതേപോലെ മറ്റ് ഹദീസ് ഗ്രന്ഥങ്ങളും അഹ്ലുസ്സുന്നയുടെ പണ്ഢിതന്‍മാരുടെ ഗ്രന്ഥങ്ങളുമെല്ലാം പഠനവിധേയമാക്കാവുന്നതാണ്. എന്നാല്‍ ദീനീവിജ്ഞാനത്തിന്റെ പ്രാധാന്യവും ശ്രേഷ്ടതയും മനസ്സിലാക്കിയ ആളിന് മാത്രമേ ഇതിന് കഴിയുകയുള്ളൂ. ഒരു മനുഷ്യനും പണ്ഡിതനായി ജനിക്കുന്നില്ല, പണ്ഢിതന്‍മാരെല്ലാം അറിവ് നേടിയത് പഠനത്തിലൂടെയാണ്.
അറിവ് തേടുന്ന വിഷയത്തില്‍ സ്വലഫുകള്‍ യാതൊരുവിധ ലജ്ജയും വിചാരിച്ചിരുന്നില്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും.
ഉമ്മു സലമയില്‍ നിന്ന് (റ) നിവേദനം: ഉമ്മു സുലൈം നബിയുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അല്ലാഹു സത്യം അന്വേഷിക്കുന്നതില്‍ ലജ്ജിക്കുകയില്ല. സ്ത്രീക്ക് സ്വപ്ന സ്ഖലനമുണ്ടായാല്‍ കുളിക്കേണ്ടതുണ്ടോ? നബി(സ്വ) പറഞ്ഞു: അതെ, അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണം. അപ്പോള്‍ ഉമ്മു സലമ(റ) അവരുടെ മുഖം മറക്കുകയും അല്ലാഹുവിന്റെ ദൂതരേ, സ്ത്രീക്ക് ഇന്ദ്രീയസ്ഖലനമുണ്ടാകുമോ? എന്ന് ചോദിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞു: അതെ ഉണ്ടാകും. നീ എന്താണ് ചോദിക്കുന്നത്? അവള്‍ക്ക് ഇന്ദ്രിയമില്ലെങ്കില്‍ അവളുടെ സന്താനം അവളുടെ ആകൃതിയില്‍ ജനിക്കുന്നതെങ്ങനെ? (ബുഖാരി.1.3.132)
അബ്ദുല്ലാഹിബ്നു മസ്ഊദു (റ) പറഞ്ഞു : എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശുഹദാക്കളായി ( രക്തസാക്ഷികള്‍ ) കൊല്ലപ്പെട്ടവരില്‍ ചിലര്‍ അറിവുള്ളവ൪ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുന്ന ആദരവ് കണ്ടു കഴിഞ്ഞാല്‍ അവരെ പണ്ഡിതന്മാരായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ കഠിനമായി ആഗ്രഹിക്കുക തന്നെ ചെയും. (എന്നാല്‍ അറിയുക) ഒരു മനുഷ്യനും പണ്ഡിതനായി ജനിക്കുന്നില്ല; അറിവ് നേടേണ്ടത് പഠനത്തിലൂടെയാണ്. (മിഫ്താഹു ദാരിസ്സആദ: 1/397)
അല്ലാഹു അതിനുള്ള തൌഫീഖ് നല്‍കുമാറാകട്ടെ.
💐🌹Muhammad Naseef asadi alhaithami Keecheri🌹💐
Www.naseefKeecheri786@gmail.com
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ