പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിശ്വാസികളുടെ ഉപമ

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى (صحيح مسلم) നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും. مَثَلٌ : ഉപമ تَوَادٌّ : പരസ്പര സ്‌നേഹം تَرَاحُم] : പരസ്പര കാരുണ്യം تَعَاطُف]: പരസ്പര അനുകമ്പ جَسَد : ശരീരം ِشْتَكَى : ആവലാതിപ്പെട്ടു, രോഗം ബാധിച്ചു عُضُوٌ : അവയവം, അംഗം تَدَاعَى : മുന്നിട്ടു വന്നു, അനുഭാവം പുലര്‍ത്തി سَائِر : മുഴുവന്‍ سَهَر : ഉറക്കമൊഴിക്കല്‍ حُمَّى : പനി കാലിനു മുറിവു പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ പോകാറില്ലേ? തലവേദനയുണ്ടായാല്‍ എഴുതാനും വായിക്കാനും പ്രയാസം തോന്നാറില്ലേ? യാത്ര ചെയ്യാനും ജോലി ചെയ്യാനും ബുദ്...

تكبيرات العيد

വലിയ പെരുന്നാൾ ദിവസത്തിലെ തക്ബീർ. അറഫാ ദിനത്തിലെ സുബ്ഹ് മുതൽ (ദുൽഹിജ്ജ മാസം 9ന്ന് സുബ്ഹ്  മുതൽ ) അയ്യാമുത്തശ്രീകിന്റെ അവസാനം അസ്ഹർ അടക്കം വരെ. എല്ലാ നിസ്കാരം ശേഷവും അസ്തഗ്ഫിറോള്ള പറയും മുൻപേ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. അതായത് ദുൽഹിജ്ജ യിലെ ഇത്രയും ദിവസങ്ങൾ 9സുബ്ഹ്-10-11-12-13അസ്വർ തക്ബീറിന്റെ രൂപം الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد . ദുൽഹിജ്ജ മാസം 1മുതൽ 10 വരെ ആട് മാട് ഒട്ടകങ്ങളെ കണ്ടാലോ ശബ്ദം കേട്ടാലോ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. ഒരു തക്ബീർ മതി(الله اكبر) ചെറിയ പെരുന്നാൾ ദിനത്തിലെ തക്ബീർ റമളാൻ അസ്തമിച്ച മഗ്‌രിബ് മുതൽ (ശവ്വാൽ 1 മഗ്‌രിബ്  മുതൽ) ചെറിയ പെരുന്നാൾ നിസ്കാരം വരെ എല്ലാ സമയങ്ങളിലും തക്ബീർ ചൊല്ലുക പ്രത്യേകം സുന്നത്താണ്.. വിശദമായി വായിക്കുക തക്ബീര് രണ്ടു വിധമുണ്ട്: ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍. രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം ചൊല്ലുന്ന തക്ബീര്‍. ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അയ്യാമു ...