പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിശ്വാസികളുടെ ഉപമ

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى (صحيح مسلم) നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും. مَثَلٌ : ഉപമ تَوَادٌّ : പരസ്പര സ്‌നേഹം تَرَاحُم] : പരസ്പര കാരുണ്യം تَعَاطُف]: പരസ്പര അനുകമ്പ جَسَد : ശരീരം ِشْتَكَى : ആവലാതിപ്പെട്ടു, രോഗം ബാധിച്ചു عُضُوٌ : അവയവം, അംഗം تَدَاعَى : മുന്നിട്ടു വന്നു, അനുഭാവം പുലര്‍ത്തി سَائِر : മുഴുവന്‍ سَهَر : ഉറക്കമൊഴിക്കല്‍ حُمَّى : പനി കാലിനു മുറിവു പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ പോകാറില്ലേ? തലവേദനയുണ്ടായാല്‍ എഴുതാനും വായിക്കാനും പ്രയാസം തോന്നാറില്ലേ? യാത്ര ചെയ്യാനും ജോലി ചെയ്യാനും ബുദ്...