تكبيرات العيد
വലിയ പെരുന്നാൾ ദിവസത്തിലെ തക്ബീർ. അറഫാ ദിനത്തിലെ സുബ്ഹ് മുതൽ (ദുൽഹിജ്ജ മാസം 9ന്ന് സുബ്ഹ് മുതൽ ) അയ്യാമുത്തശ്രീകിന്റെ അവസാനം അസ്ഹർ അടക്കം വരെ. എല്ലാ നിസ്കാരം ശേഷവും അസ്തഗ്ഫിറോള്ള പറയും മുൻപേ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. അതായത് ദുൽഹിജ്ജ യിലെ ഇത്രയും ദിവസങ്ങൾ 9സുബ്ഹ്-10-11-12-13അസ്വർ തക്ബീറിന്റെ രൂപം الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد . ദുൽഹിജ്ജ മാസം 1മുതൽ 10 വരെ ആട് മാട് ഒട്ടകങ്ങളെ കണ്ടാലോ ശബ്ദം കേട്ടാലോ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. ഒരു തക്ബീർ മതി(الله اكبر) ചെറിയ പെരുന്നാൾ ദിനത്തിലെ തക്ബീർ റമളാൻ അസ്തമിച്ച മഗ്‌രിബ് മുതൽ (ശവ്വാൽ 1 മഗ്‌രിബ് മുതൽ) ചെറിയ പെരുന്നാൾ നിസ്കാരം വരെ എല്ലാ സമയങ്ങളിലും തക്ബീർ ചൊല്ലുക പ്രത്യേകം സുന്നത്താണ്.. വിശദമായി വായിക്കുക തക്ബീര് രണ്ടു വിധമുണ്ട്: ഒന്ന് : التكبير المطلق, അഥവാ സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീര്‍. രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷം ചൊല്ലുന്ന തക്ബീര്‍. ഫര്‍ദ് നമസ്കാര ശേഷം പ്രത്യേകമായല്ലാതെ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അയ്യാമു ...